കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

MAY 15, 2024, 7:22 PM

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ സോണല്‍ ആസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് അലമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മെയ് ആറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിലെ സഹായിയായ ജഹാംഗീര്‍ ആലത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തി 37 കോടി രൂപ കണ്ടെടുത്തിരുന്നു. റെയ്ഡിന് ശേഷം ജഹാംഗീര്‍ ആലമും സഞ്ജീവ് ലാലും അറസ്റ്റിലായിരുന്നു.

കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര കെ റാമിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകള്‍. വകുപ്പിലെ ചില പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam