ജയ്പൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ശന ജാഗ്രത. സുരക്ഷാ ഏജന്‍സികള്‍ വിമാനത്താവളത്തില്‍ സംയുക്തമായി അന്വേഷണം നടത്തിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസും ബോംബ് നിര്‍വീര്യ സേനയും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും (സിഐഎസ്എഫ്) ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് വിമാനത്താവളത്തില്‍ തിരച്ചില്‍ നടത്തിയത്.
വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി ലഭിച്ചതെന്ന് എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മംമ്ത മീണ പറഞ്ഞു. പരിശോധനയില്‍ വിമാനത്താവള പരിസരത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഭീഷണി മെയില്‍ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്ലെന്നും മംമ്ത മീണ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്