ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ ജാംനഗറിലെ ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് പത്ത് ദിവസത്തേക്ക് അന്താരാഷ്ട്ര പദവി.
പാകിസ്ഥാൻ അതിർത്തിയിലുള്ള ജാംനഗർ വിമാനത്താവളത്തിലാണ് അതിഥികൾ വന്നിറങ്ങുക. ഫെബ്രുവരി 25 മുതൽ ഈ മാസം 5 വരെയാണ് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത്.
രാഷ്ട്രത്തലവന്മാരും വൻകിട വ്യവസായികളും വിശിഷ്ട വ്യക്തികളും ഉൾപ്പെടെ രണ്ടായിരത്തോളം അതിഥികൾ ജാംനഗർ വിമാനത്താവളത്തിൽ ഇറങ്ങും. വിദേശത്ത് നിന്ന് 50 വിമാനങ്ങൾ എത്തും. അഞ്ച് ദിവസത്തിനുള്ളിൽ 300ലധികം വിമാനങ്ങൾ ഇവിടെയെത്തും.
മൂന്ന് ഷെഡ്യൂൾ ചെയ്തതും അഞ്ച് നോൺ-ഷെഡ്യൂൾ ചെയ്തതുമായ വിമാനങ്ങൾ ദിവസവും ഇവിടെ പ്രവർത്തിക്കുന്നു. കൂടുതൽ യാത്രക്കാർ എത്തുന്നതിനാൽ കൂടുതൽ സെക്യൂരിറ്റി, ഹൗസ് കീപ്പിങ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
360 യാത്രക്കാരെ സ്വീകരിക്കാനുള്ള രീതിയില്‍ കെട്ടിടം വിപുലീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപം അതിഥികളെ സ്വീകരിക്കാൻ റിലയൻസിന് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. വ്യവസായി വീരേൻ മെർച്ചൻറിന്റെ മകളും 29കാരിയുമായ രാധ മർച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം.വെള്ളിയാഴ്ച തുടങ്ങിയ വിവാഹ ആഘോഷവും വിരുന്നും ഞായറാഴ്ചയാണ് സമാപിക്കുന്നത്. '
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്