കൊൽക്കത്ത: കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ വിമാനം റൺവേയിൽ പ്രവേശിക്കാൻ അനുമതി കാത്തുനിൽക്കുമ്പോഴാണ് ഇൻഡിഗോ വിമാനം ചിറകിൽ ഇടിച്ചത്.
കൊൽക്കത്തയിലെ റൺവേയിലേക്ക് പ്രവേശിക്കാൻ ക്ലിയറൻസ് കാത്ത് നിൽക്കുമ്പോൾ മറ്റൊരു എയർലൈനിന്റെ വിമാന ചിറകിന്റെ അറ്റം തങ്ങളുടെ വിമാനത്തിന്റെ മുകളിൽ ഉരസുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഏവിയേഷൻ റെഗുലേറ്റർ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. അതുപോലെ തന്നെ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് ക്ഷമ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്