ന്യൂഡല്‍ഹി: യുവജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. നേപ്പാളിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവിലും മറ്റ് നിരവധി നഗരങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയല്‍രാജ്യം മാത്രമല്ല അടുത്ത സുഹൃദ് രാജ്യം കൂടിയാണ് നേപ്പാള്‍. പ്രതിഷേധക്കാര്‍ സംഘര്‍ഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും, സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്