'നന്നായി ഭരിക്കൂ': വിഷ്ണു ദിയോ സായിയെ അഭിനന്ദിച്ച് ഭൂപേഷ് ബാഗേല്‍

DECEMBER 10, 2023, 6:15 PM

റായ്പൂര്‍: പുതിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയ്ക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍ രംഗത്ത്.

ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട കുങ്കുരി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ വിഷ്ണു ദേവ് സായി ജിക്ക് അഭിനന്ദനങ്ങളും ആശംസകളും. മുഖ്യമന്ത്രിയെന്ന നിലയില്‍ ഛത്തീസ്ഗഢിലെ നീതിയുടെയും പുരോഗതിയുടെയും യാത്ര നിങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ബാഗേല്‍ എക്സില്‍ കുറിച്ചു.

ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എം.എല്‍.എമാരുടെ സുപ്രധാന യോഗത്തിന് ശേഷം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയുടെ പേര് പ്രഖ്യാപിച്ചത്. കുങ്കുരി നിയമസഭാ സീറ്റില്‍ ആകെ 87,604 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്.

vachakam
vachakam
vachakam

ആദ്യ മോദി മന്ത്രിസഭയില്‍ കേന്ദ്ര സ്റ്റീല്‍ സഹമന്ത്രിയും പതിനാറാം ലോക്‌സഭയില്‍ ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടെ വിവിധ ചുമതലകള്‍ വിഷ്ണു ദേവ് സായി വഹിച്ചിട്ടുണ്ട്. 2020 മുതല്‍ 2022 വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam