ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍.വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് ആനന്ദിബെന്‍ പട്ടേല്‍ വിവാദ പ്രസ്താവന നടത്തിയത്.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ വിട്ടുനില്‍ക്കണം, ഒരുപക്ഷേ ബന്ധത്തിന്റെ അവസാനം 50 കഷ്ണങ്ങളായി നിങ്ങളെ കണ്ടെത്തിയേക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം ബന്ധങ്ങള്‍ കൊടിയ ചൂഷണങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആനന്ദി ബെന്നിന്റെ വാദം.
ഗവര്‍ണറുടെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയകളില്‍ ഉയരുന്നത്.ഗവര്‍ണര്‍, സര്‍വകലാശാല പരിപാടിയില്‍ വച്ച് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളുടെ പ്രത്യാഘാതങ്ങള്‍ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാകുമെന്ന് നേരത്തെ ഗവര്‍ണര്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
