ഒഴുകി വന്ന ദുരന്തം: മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടത്തിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

JULY 1, 2024, 5:27 AM

മുംബൈ: മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടത്തിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു .ലോണാവാലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഈ ദാരുണ സംഭവം ഉണ്ടായത്.മരിച്ച അഞ്ചിൽ നാലും കുട്ടികൾ ആണെന്നാണ് വിവരം.

അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.ഒഴുക്കിൽപ്പെട്ടവരിൽ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വീഡിയോയിൽ ഒൻപത് പേർ വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്നതായി കാണാം.കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നിൽ വെള്ളം ഇരമ്പി വരുന്നതും കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത് എന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

vachakam
vachakam
vachakam

ENGLISH SUMMARY: At least five people, including four kids, drowned in the water body after the Bhushi dam overflowed due to incessant rain in Maharashtra’s Lonavala on Sunday.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam