ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ആസ്തികള്‍ ഉണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്പത്തിക ആസ്തികള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് ധനമന്ത്രി പറഞ്ഞു.
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് ഗുജറാത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ഓഹരികള്‍ എന്നിവയുടെ രൂപത്തിലാണ് 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി അവകാശികളില്ലാതെ കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അവകാശികളില്ലാത്ത പണം ബാങ്കുകളിലോ ആര്‍ബിഐയിലോ നിക്ഷേപക ഫണ്ടുകളിലോ ഉണ്ട്. ആ ഫണ്ടുകളുടെ യഥാര്‍ത്ഥ ഉടമകളെയും അവകാശികളെയും കണ്ടെത്തി പണം അവര്‍ക്ക് കൈമാറണം. ഡിഎഫ്എസ് (സാമ്പത്തിക സേവന വകുപ്പ്) പ്രകാരം 1,84,000 കോടി രൂപ അവിടെയുണ്ട്. അത് സുരക്ഷിതമാണ്. അത് തികച്ചും സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കാന്‍ കഴിയും. ശരിയായ രേഖകളുമായി നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. പണം നിങ്ങള്‍ക്ക് നല്‍കും. സര്‍ക്കാര്‍ അതിന്റെ സൂക്ഷിപ്പുകാരാണ്. അത് ബാങ്ക് വഴിയോ സെബി വഴിയോ ആകാം. മറ്റേതെങ്കിലും ഏജന്‍സി വഴിയുമാകാം. അത് സുരക്ഷിതമായി അവിടെയുണ്ടെന്ന് ധനമന്ത്രി ഉറപ്പുനല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്