ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും

APRIL 16, 2024, 9:00 AM

ന്യൂഡൽഹി:  ഇന്ന്  ഇന്ത്യൻ എംബസി അധികൃതർ ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ സന്ദർശിച്ചേക്കും. 

കൂടികാഴ്ച്ചക്കായുള്ള സമയം ഇന്ന് എംബസി അധികൃതർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ഇതിനിടെ കപ്പൽ കമ്പനിയും ഇറാനുമായി ചർച്ച തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിൽ സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു.

തങ്ങളുടെ ഫോണുകൾ ഇറാൻ സൈന്യത്തിൻ്റെ പക്കലാണെന്നും വീട്ടിലേക്ക് വിളിക്കാൻ സൈന്യം അനുവാദം നൽകുകയായിരുന്നു എന്നും ആൻ്റസ കുടുംബത്തെ അറിയിച്ചിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam