ലക്‌നൗ: ക്ഷേത്ര ഉത്സവത്തിനിടെ വൈദ്യുതി കമ്പി ഭക്തജനങ്ങളുടെ മേൽ പൊട്ടിവീണ് രണ്ട് മരണം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ പ്രശസ്‌തമായ അവ്‌ശാനീശ്വർ മഹാദേവ ക്ഷേത്രത്തിലാണ് ദാരുണമായ അപകടമുണ്ടായത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
അർദ്ധരാത്രി ആരംഭിച്ച ജലാഭിഷേക മഹോത്സവത്തിൽ പങ്കുകൊള്ളാൻ ടിൻ ഷീറ്റിട്ട മേൽക്കൂരയുള്ള ഭാഗത്ത് ഭക്തജനതിരക്കായിരുന്നു. ഈ സമയം ഇലക്‌ട്രിക് കമ്പി ഷീറ്റിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. ഇതോടെ ആശങ്കയിലായ ആളുകൾ ഓടിമാറാൻ ശ്രമിക്കവെ തിക്കിലും തിരക്കിലും പെട്ടാണ് രണ്ടുപേർ മരിച്ചത്. 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ സ്‌ത്രീകളും കുട്ടികളുമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. വേണ്ട നടപടി സ്വീകരിക്കാൻ അദ്ദേഹം ഉടൻതന്നെ നിർദ്ദേശവും നൽകി. എന്നാൽ ക്ഷേത്രത്തിൽ അധികൃതർ മതിയായ സുരക്ഷ ഒരുക്കുകയുണ്ടായില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
