ദില്ലി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പദ്ധതി നടപ്പാക്കുമെന്ന് കമ്മിഷൻ അറിയിച്ചു.
സെൻസസും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് ഹിമാചൽ പ്രദേശ്, ലഡാക്ക്, ജമ്മു-കാശ്മീർ എന്നിവിടങ്ങളിൽ പദ്ധതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തുടനീളമായി 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒമാർ) എസ്ഐആർ നടപടികളുടെ ഭാഗമായി പ്രവർത്തിക്കും. ഏകദേശം 36.73 കോടി വോട്ടർമാരെ നേരിൽ സന്ദർശിച്ചായിരിക്കും വിവരശേഖരണം നടത്തുക. രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെ (ബി.എൽ.എമാർ) സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും.
സെൻസസ് നടപടികൾക്കൊപ്പം തന്നെയാണ് എസ്ഐആർ നടപ്പാക്കുന്നത്. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരെയും താമസം മാറിയവരെയും ഉൾപ്പെടെയുള്ള അയോഗ്യരായ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. അസം, പശ്ചിമ ബംഗാൾ, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം എസ്ഐആർ നടപ്പാക്കിയിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
