പനാജി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയില്‍ എടുത്ത് ദിവസങ്ങള്‍ക്ക് ശേഷം ആം ആദ്മി പാര്‍ട്ടി (എഎപി) ഗോവ അധ്യക്ഷന്‍ അമിത് പലേക്കറോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്ര മുഖമായിരുന്നു പലേക്കര്‍.
ഡെല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 28 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് പലേക്കര്‍ക്ക് നിര്‍ദേശം. ഗോവയില്‍ നിന്നുള്ള മറ്റ് ചില എഎപി നേതാക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഗോവയിലെ പന്‍ജിമിലുള്ള കേന്ദ്ര ഏജന്‍സിയുടെ ഓഫീസില്‍ മൊഴിയെടുക്കാന്‍ എഎപി നേതാക്കളോട് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2022 ഫെബ്രുവരിയില്‍ നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ മുഖ്യമന്ത്രി മുഖമായിരുന്ന പലേക്കര്‍, സംസ്ഥാനത്തേക്ക് കള്ളപ്പണം എത്തിയതിന് തെളിവുകളൊന്നുമില്ലെന്ന് അടുത്തിടെ പറഞ്ഞിരുന്നു. എഎപി ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകദേശം 45 കോടി രൂപയോളം അഴിമതിപ്പണം ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തില്‍ അവകാശപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്