ന്യൂഡല്‍ഹി: അങ്ങ് ബഹിരാകാശത്തും വ്യത്യസ്തമായ ദൗത്യത്തിന് പദ്ധതിയിടുകയാണ് രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒ. ലാന്‍ഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. 2022-ല്‍ അവസാനിച്ച മംഗള്‍യാന്‍ ദൗത്യത്തിന്റെ തുടര്‍ച്ചയെന്നവണ്ണമാകും പുതിയ ദൗത്യം.
നാസയുടെ ഇന്‍ജെനിറ്റി ക്വാഡ്കോപ്റ്ററിന്റെ മാതൃകയില്‍ ഒരു റോവറും ഡ്രോണും വിന്യസിക്കുകയാണ് ഇസ്രോയുടെ പദ്ധതി. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 100 മീറ്റര്‍ ഉയരത്തില്‍ വരെ പറന്നിറങ്ങാന്‍ കഴിയും വിധത്തിലാകും റോട്ടോകോപ്റ്റര്‍ നിര്‍മ്മിക്കുക. ഇതില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്