ദില്ലി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം നിയന്ത്രണാതീതമായി വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളും 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കരുതെന്ന് ദില്ലി സർക്കാർ ഉത്തരവിറക്കി.
ഉത്തരവ് പ്രകാരം എല്ലാ സർക്കാർ ഓഫീസുകളും മൊത്തം ജീവനക്കാരിൽ പകുതി പേർ ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കണം. അടിയന്തര സേവനങ്ങൾ നടപ്പിലാക്കുന്നതിന് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും അധിക ജീവനക്കാരെ വിളിക്കാൻ അനുവാദമുള്ളു.
ദില്ലി മാനേജ്‌മെന്റ് കമ്മിഷൻ നിർണയിക്കുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ ലെവൽ 3 (ഗ്രാപ്-3) പ്രകാരമാണ് പ്രഖ്യാപനം.
ശരാശരി വായു ഗുണനിലവാര സൂചിക (എക്യൂഐ)യേയും കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ് ഗ്രാപ്പ്.
വായുഗുണനിലവാരം 201-നും 300-നും ഇടയിലായിരിക്കുമ്പോൾ ഗ്രാപ്-1 നിയന്ത്രണങ്ങളും, 301-നും 400-നും ഇടയിലായിരിക്കുമ്പോൾ ഗ്രാപ്- 2 നിയന്ത്രണങ്ങളും, 401-നും 450-നും ഇടയിലായിരിക്കുമ്പോൾ ഗ്രാപ്- 3 നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും. വായുഗുണനിലവാരം 451 കടക്കുമ്പോഴാണ് ഗ്രാപ്- 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
