സുരക്ഷാ അനുമതി പിന്‍വലിച്ചതിനെതിരെ സെലിബി സമര്‍പ്പിച്ച ഹര്‍ജി ഡെല്‍ഹി കോടതി തള്ളി

JULY 7, 2025, 5:11 AM

ന്യൂഡെല്‍ഹി: ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തുര്‍ക്കി വ്യോമയാന സ്ഥാപനമായ സെലിബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി. നിരവധി ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങും കാര്‍ഗോ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന സെലിബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സെലിബി ഡെല്‍ഹി കാര്‍ഗോ ടെര്‍മിനല്‍ മാനേജ്‌മെന്റ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത തള്ളിയത്. 

ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് 15 ന് ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്ററായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) സെലിബിയുടെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണക്കുകയും പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. 

കമ്പനിക്കെതിരായ അടിയന്തര നടപടിയെ ന്യായീകരിച്ച കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യോമയാന സുരക്ഷയ്ക്ക് അഭൂതപൂര്‍വമായ ഭീഷണി പറഞ്ഞു. സെലിബിയുടെ സേവനം തുടരുന്നത് നിലവിലെ സാഹചര്യത്തില്‍ അപകടസാധ്യതകളുണ്ടാക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് പിന്‍വലിച്ചതെന്ന് കേന്ദ്രം പറഞ്ഞു.

vachakam
vachakam
vachakam

തുര്‍ക്കിയിലെ സെലിബി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികള്‍ 15 വര്‍ഷത്തിലേറെയായി ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഒമ്പത് വിമാനത്താവളങ്ങളിലായി 10,000ത്തിലധികം ആളുകളാണ് കമ്പനിക്കായി ജോലി ചെയ്തിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam