ഡല്‍ഹി: ഇന്ത്യ മഹാ സഖ്യത്തിന്‍റെ റാലി ഡല്‍ഹിയില്‍ നടക്കുന്നതിനിടെ 'കൊള്ളക്കാരുടെ സമ്മേളനം' എന്ന പരിഹാസവുമായി പോസ്റ്റര്‍ പുറത്തിറക്കി ബിജെപിയുടെ വിമർശനം.
അതേസമയം, കച്ചത്തീവ് ദ്വീപ് വിഷയം എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കച്ചത്തീവ് ദ്വീപ് കോണ്‍ഗ്രസ്സ് നിസ്സാരമായി വിട്ടുകൊടുത്തെന്ന് നരേന്ദ്ര മോദി ആരോപിച്ചു.
മാധ്യമവാർത്ത ഉദ്ധരിച്ച് എക്സിലാണ് മോദിയുടെ വിമര്‍ശനം. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ്.
ഇതിനിടെ, കച്ചത്തീവ് വിഷയത്തില്‍ മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തമിഴ്നാട്ടില്‍ ബിജെപി തകരുമെന്ന സർവേ ഫലം കാരണമുള്ള പ്രചാരണമാണെന്നും ആധികാരികത ഇല്ലാത്ത പ്രസ്താവനകളാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷീത് പറഞ്ഞു. ഇത്രയും വർഷം മോദി എന്ത് ചെയുകയായിരുന്നും സന്ദീപ് ദിക്ഷീത് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്