കേന്ദ്രത്തിന് മുന്നറിയിപ്പുമായി വീണ്ടും കോക്ക്റോച്ച് ജനത പാർട്ടി; ധർമ്മേന്ദ്രപ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും

JUNE 6, 2026, 9:32 PM

ദില്ലി: വീണ്ടും കേന്ദ്ര സർ‌ക്കാരിന് മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനത പാർട്ടി. മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്ക്റോച്ച് ജനത പാർട്ടി മുന്നറിയിപ്പ് നൽകി. മന്ത്രിയോട് സർക്കാർ രാജി ആവശ്യപ്പെടണമെന്നും ഒരാഴ്ച കാത്തിരിക്കുമെന്നുമാണ് സിജെപി അറിയിച്ചത്.

അതേസമയം, സിജെപിയുടെ പ്രതിഷേധം തള്ളുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷയുടെ നടത്തിപ്പ് സ്വയം ഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും ആ സംവിധാനം പാളിയാൽ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു.സർക്കാർ ഒളിച്ചോടില്ലെന്നും കിരൺ റിജിജു പ്രതികരിച്ചു.

ഇന്നലെയാണ് കോക്ക് റോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തിയത്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അതീവ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പിന്നീട് ജന്തർമന്ദറിലായിരുന്നു കേന്ദ്ര മന്ത്രിക്കെതിരെയുള്ള പ്രതിഷേധം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam