ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ശിക്ഷ. ചെന്നൈയിലെ പ്രത്യേക കോടതി ഒരു മാസം തടവും 15,000 രൂപ പിഴയും വിധിച്ചു.
2018-ല്‍ ശേഖര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഷെയര്‍ ചെയ്തതോടെയാണ് കേസിന്റെ തുടക്കം.
ഇതേതുടര്‍ന്ന് തമിഴ്നാട് ജേർണലിസ്റ്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ സൈബർ ക്രൈം സെല്ലിന് പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും സ്ത്രീകളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവുമാണ് ശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിയിലെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഐപിസി സെക്ഷന്‍ 504 (സമാധാനത്തിന് ഭംഗം വരുത്തല്‍), 509 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ശേഖര്‍ കുറ്റക്കാരനാണെന്ന് ജഡ്ജി ജി ജയവേല്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഒരു മാസത്തെ തടവും 15,000 രൂപ പിഴയും വിധിച്ചത്.
വിധിക്ക് ശേഷം, ശേഖര്‍ പിഴ അടക്കുകയും ശിക്ഷയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ ജഡ്ജി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അപ്പീല്‍ പരിഗണിച്ച് കോടതി ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്