അന്ത്യോദയ റേഷന്‍ കാര്‍ഡില്‍ കേന്ദ്രത്തിന്റെ വലിയ മാറ്റം; ഇനി അംഗങ്ങളുടെ എണ്ണമനുസരിച്ച് ഭക്ഷ്യധാന്യം

JUNE 24, 2026, 11:16 PM

ഡല്‍ഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്ന യോജന (AAY) മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.

നിലവില്‍ ഒരു അന്ത്യോദയ കുടുംബത്തിന് അംഗങ്ങളുടെ എണ്ണം നോക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ പുതിയ ഭേദഗതിപ്രകാരം കുടുംബത്തിലെ ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം ഭക്ഷ്യധാന്യം നല്‍കുന്ന രീതിയിലേക്കാണ് മാറ്റം വരുന്നത്.

അതേസമയം, ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായിരിക്കും. അതായത് അംഗങ്ങളുടെ എണ്ണം കൂടിയാലും 35 കിലോയ്ക്ക് മുകളില്‍ ലഭിക്കില്ല.

vachakam
vachakam
vachakam

ഈ മാറ്റം നടപ്പായാല്‍ കുടുംബത്തിലെ അംഗസംഖ്യ അനുസരിച്ചുള്ള വിതരണം ഉറപ്പാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിലവിലെ ഒരേ തോതിലുള്ള വിതരണം ഒഴിവാക്കി ചെറിയ കുടുംബങ്ങള്‍ക്കും വലിയ കുടുംബങ്ങള്‍ക്കും തമ്മിലുള്ള അസമത്വം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന വിലയിരുത്തലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam