പൂനെ: ഭാര്യയുമായി തർക്കത്തിന് പിന്നാലെ കോടതി പരിസരത്ത് ജീവനൊടുക്കി യുവാവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം ഉണ്ടായത്. പാഷാൻ സ്വദേശിയായ 28കാരനായ സൊഹൈൽ യെനിഗുരേയാണ് കോടതി പരിസരത്ത് ജീവനൊടുക്കിയത്.
28കാരനായ സൊഹൈലും ഭാര്യയും തമ്മിൽ എന്നും തർക്കം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരുവരും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിലെത്തിയിരുന്നു. ശനിയാഴ്ച വിവാഹ മോചന അപേക്ഷ നൽകാനെത്തിയപ്പോഴാണ് യുവാവ് കോടതി പരിസരത്ത് ജീവനൊടുക്കിയത്.
പൂനെയിലെ സെഷൻസ് കോടതി പരിസരത്തെ പുളിമരത്തിൽ ഭാര്യയുടെ സ്കാർഫ് ഉപയോഗിച്ചാണ് യുവാവ് ജീവനൊടുക്കിയത്. അവധി ദിവസമായതിനാൽ കോടതി പരിസരത്ത് ആരുമുണ്ടായിരുന്നില്ല. സംഭവത്തിൽ ൻ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്