മുംബൈ: ബോളിവുഡ് താരം കപിൽ ശർമയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി ലഭിച്ചതായി റിപ്പോർട്ട്. മുൻപ് നടൻ രാജ്‌പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ ശർമയ്‌ക്കും സന്ദേശമെത്തിയത്.
അതേസമയം സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശമടങ്ങുന്ന മെയില്‍ വന്നത് പാകിസ്ഥാനിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. വിഷയം വളരെയധികം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യം പുറത്ത് പറയരുതെന്നും കപില്‍ ശര്‍മയ്ക്ക് ലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പ്രശസ്‌തി നേടുന്നതിനോ വേണ്ടിയല്ല ഇതയയ്ക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം കുറച്ചുനാളായി നിരീക്ഷിക്കുന്നുണ്ട് എന്നും ഭീഷണിയിൽ വ്യക്തമാക്കുന്നു. ബിഷ്ണു എന്ന പേരിലുള്ളയാളാണ് മെയിൽ അയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്