ന്യൂഡല്‍ഹി: ഹരി നഗറില്‍ വെച്ച് തന്റെ കാർ ആക്രമിക്കപ്പെട്ടതായി ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ആക്രമണത്തിന് പിന്നിലെന്നും കെജ്രിവാള്‍ ആരോപിച്ചു.
എതിർ സ്ഥാനാർഥിയുടെ അനുയായികളായ ആക്രമികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാൻ ഡല്‍ഹി പോലീസ് അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു.
"ഹരി നഗറില്‍ വെച്ച് എതിർസ്ഥാനാർഥിയുടെ ആളുകളെ എന്റെ പൊതുയോഗത്തിലേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചു. തുടർന്ന്, എന്റെ കാർ അക്രമിക്കപ്പെട്ടു. അമിത് ഷായുടെ നിർദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നത്. ഡല്‍ഹി പോലീസിനെ ബി.ജെ.പി.യുടെ സ്വകാര്യ സൈന്യമായി മാറ്റിയിരിക്കുകയാണ് ഷാ", കെജ്രിവാള്‍ എക്സില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരേയും കെജ്രിവാള്‍ വിമർശനമുന്നയിച്ചു. ഒരു ദേശീയ പാർട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ആകുന്നില്ല. ഇത് കമ്മിഷനെതിരേ ചോദ്യങ്ങളുയർത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്