ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദ നിരക്ക് ഹൈദരാബാദിലെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ICMR) കീഴിലുള്ള നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം (NCRP) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ (AMA) കീഴിലുള്ള ജാമാ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ജേണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു.
ഹൈദരാബാദിലെ ഓരോ ഒരു ലക്ഷം സ്ത്രീകളിലും 54 പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഒരു ലക്ഷം സ്ത്രീകളില്‍ 46.7 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ചെന്നൈ(ഒരു ലക്ഷത്തില്‍ 45.4 കേസുകള്‍), ആലപ്പുഴ (ഒരു ലക്ഷത്തില്‍ 42.2 കേസുകള്‍), തിരുവനന്തപുരം(ഒരു ലക്ഷത്തില്‍ 40.7 കേസുകള്‍) എന്നി നഗരങ്ങളും ആദ്യം സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടതായി പഠനം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്