അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം തകർന്ന് വീണത് എയർ ഇന്ത്യയുടെ ബോയിങ് വിമാനം. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം സ്ഥലത്തു നിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. വിമാനം തകർന്ന് വീണത് ജനവാസ മേഖലയിൽ ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് അപകടത്തിപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്