സിസേറിയനിടെ അരമീറ്റര്‍ തുണി മറന്നുവെച്ച് തുന്നി; രണ്ട് വര്‍ഷം വേദനസഹിച്ച യുവതിയ്ക്ക് ഒടുവില്‍ ആശ്വാസം

APRIL 25, 2025, 10:31 AM

ലക്‌നൗ: സിസേറിയന്‍ ശസ്ത്രിക്രിയക്കിടെ തുണിക്കഷ്ണം സ്ത്രീയുടെ വയറ്റില്‍ മറന്നുവെച്ച് തുന്നി. യു.പി സ്വദേശി അന്‍ഷുലിന്റെ വയറ്റിലാണ് അര മീറ്റര്‍ നീളമുള്ള തുണികഷ്ണം ശസ്ത്രക്രിയക്കിടെ മറന്നുവെച്ചത്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

സ്ഥിരമായി വയറുവേദനിക്കുന്നുവെന്ന് അന്‍ഷുല്‍ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന്, മറ്റൊരു ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നടത്തിയ ശസ്ത്രക്രിയക്കിടയിലാണ് സംഭവം പുറത്തറിഞ്ഞത്.

2023 നവംബര്‍ 14 ന് ബക്സണ്‍ ആശുപത്രിയില്‍ തന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നതായി അന്‍ഷുലിന്റെ ഭര്‍ത്താവ് വികാസ് വര്‍മ പറഞ്ഞു. സാധാരണ പ്രസവമാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തന്നെ ഭാര്യ വേദനയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും തുന്നലുകള്‍ കാരണമാണെന്നാണ് കരുതിയത്.

ഈ സമയമത്രയും വിവിധ ചികിത്സകള്‍ തേടി. വേദനസംഹാരികളും മറ്റ് മരുന്നുകളും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കുറച്ച് കാലംകൂടെ ആ തുണി അവളുടെ വയറ്റില്‍ കിടന്നിരുന്നെങ്കില്‍ അന്‍ഷുല്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബക്സണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് വികാസ് വര്‍മ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam