ചെന്നൈ: അണ്ണാശാല ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ വർഷങ്ങളായി സംഗീതജ്ഞൻ എ ആർ റഹ്‌മാൻ പങ്കെടുക്കുന്നുണ്ട്.
ഇത്തവണ ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുത്ത് എ ആർ റഹ്‌മാൻ മടങ്ങിയത് ഓട്ടോറിക്ഷയിലാണ്.
റഹ്‌മാൻ ഇവിടെ എത്തി എന്നറിഞ്ഞതോടെ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. തന്റെ ആഡംബര കാറിലാണ് റഹ്‌മാൻ എത്തിയത്.
എന്നാൽ കാറിനടുത്തേക്ക് തിരിച്ചെത്താൻ റഹ്‌മാന് കഴിഞ്ഞില്ല. ഇതോടെയാണ് ഓട്ടോറിക്ഷയെ ആശ്രയിച്ചത്.
സ്ഥലത്ത് നിന്ന് കുറച്ച് ദൂരം യാത്ര ചെയ്ത റഹ്‌മാനെ കാറുമായി ഡ്രൈവർ പിന്തുടർന്നു. പിന്നീട് കാറിൽ കയറി റഹ്‌മാൻ യാത്ര തുടർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്