ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. ഡിഎംകെയുമായുള്ള സഖ്യം കോൺഗ്രസ് വിട്ട്, തമിഴക വെട്രി കഴകംക്ക് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ചു.
വിജയ് നേതൃത്വത്തിലുള്ള ടിവികെയുമായി ഭാവി തെരഞ്ഞെടുപ്പുകളിലും സഖ്യം തുടരുമെന്നും പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരുമിച്ച് മത്സരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
വർഗീയ ശക്തികളെ അകറ്റിനിർത്തണമെന്ന ഏക ഉപാധിയിലാണ് കോൺഗ്രസ് പിന്തുണ നൽകുന്നത്. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിന്റെ 5 എംഎൽഎമാരും ടിവികെയെ പിന്തുണയ്ക്കും എന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്നാട്ടിൽ ഇനി “മിഷൻ 2029” ലക്ഷ്യമിടുന്നതായും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ദേശീയ തലത്തിലും ഈ സഖ്യം തുടരാൻ സാധ്യതയുണ്ടെന്ന സൂചനയും നൽകി.
ഇതിനിടെ, എഐഎഡിഎംകെയുമായി സഖ്യം ഉണ്ടാകില്ലെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി. എഐഎഡിഎംകെയിലെ ഒരു വിഭാഗം സഖ്യത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അത് തള്ളിക്കളഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഉടൻ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തി വിജയിയെ കാണും. ഗവർണർക്ക് പിന്തുണക്കുറിച്ച് കത്തും നൽകും. തമിഴ്നാട്ടിലെ അധികാര സമവാക്യം മാറ്റിമറിക്കുന്ന നീക്കമായാണ് ഈ സഖ്യത്തെ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
