വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ; വെട്ടിച്ചുരുക്കിയത് അന്താരാഷ്ട്ര സർവീസ് ഉൾപ്പെടെ 38 സര്‍വീസുകള്‍ 

JUNE 20, 2025, 2:24 AM

ഡല്‍ഹി: വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. അഹമ്മദാബാദ് വിമാന ദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് നടപടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം. 

അതേസമയം ഈ കാലയളവിലെ 38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. പുനക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഏതെല്ലാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഡല്‍ഹി-നെയ്റോബി റൂട്ടില്‍ നാല് സര്‍വീസുകളും അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ റൂട്ടിലെ മൂന്നുവീതം സര്‍വീസുകളുമാണ് റദ്ദാക്കിയതായി പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam