ബിജാപൂർ: ഛത്തീസ്‌ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട. ബിജാപൂർ ജില്ലയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബിജാപൂരിലെ ഇന്ദ്രാവതി ദേശീയ പാർക്ക് വനമേഖലയിലാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തവെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്ന് ആദ്യം വെടിവെപ്പുണ്ടായതെന്ന് ദൗത്യസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് സുരക്ഷാ സേന തിരിച്ചും വെടിവെക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിശദാംശങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി ആറിന് ബിജാപൂരിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേനയുടെ വാഹനവ്യൂഹനത്തിന് നേരെയാണ് ബോംബ് ആക്രമണമുണ്ടായത്. എട്ട് ജവാൻമാരും ഒരു ഡ്രൈവറുമാണ് അന്ന് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്