പത്താന്‍കോട്: ഇന്ത്യയില്‍ നിന്നും രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനായി പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി (ഐഎസ്ഐ) ചാരനാക്കിയ 15 വയസുള്ള ബാലനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി പാക്കിസ്ഥാനിലേക്ക് വിവരങ്ങള്‍ കൈമാറിയിരുന്നതായി കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്തവരെ ഐഎസ്ഐ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന ഗുരുതരമായ സുരക്ഷാ പ്രശ്‌നമാണ് ഈ അറസ്റ്റിലൂടെ പുറത്തുവന്നത്. ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന 15കാരന്‍ മൊബൈല്‍ ഫോണിലൂടെയാണ് വിവരങ്ങള്‍ കൈമാറിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തനിക്കൊപ്പം കൂടുതല്‍ പേരുള്ളതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ പ്രായപൂര്‍ത്തിയാവാത്ത കൂടുതല്‍ കുട്ടികളെ ഐഎസ്ഐ ഇരയാക്കിയിട്ടുണ്ടോ എന്നും സംശയമുണ്ട്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പത്താന്‍കോട് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
