സിഎഎ പ്രകാരം 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

MAY 15, 2024, 5:29 PM

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) അനുസരിച്ച് പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ വിതരണം നടന്നു. 14 പേര്‍ക്കാണ് നിയമ പ്രകാരം ആദ്യമായി പൗരത്വം ലഭിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ വിജ്ഞാപനം ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് പൗരത്വം അനുവദിക്കുന്നത്. 

ഓണ്‍ലൈനായി അപേക്ഷകള്‍ പ്രോസസ്സ് ചെയ്തതിന് ശേഷം ബുധനാഴ്ച 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.

സിഎഎ പ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നേടാം. ഡെല്‍ഹിയില്‍ തന്നെ 300 പേര്‍ക്ക് ഇന്ന് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

vachakam
vachakam
vachakam

'ഇന്ന് ഡല്‍ഹിയില്‍ തന്നെ 300 പേര്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കുന്നുണ്ട്. സിഎഎ രാജ്യത്തിന്റെ നിയമമാണ്,' ഷാ പറഞ്ഞു.  

2019 ലെ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി നാല് വര്‍ഷത്തിന് ശേഷമാണ് മാര്‍ച്ച് 11 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമങ്ങള്‍ വിജ്ഞാപനം ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam