ഈ  8 പാനീയങ്ങൾ കാൻസർ സാധ്യത കുറയ്ക്കും; ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് പറയുന്നു 

SEPTEMBER 8, 2025, 11:59 PM

ലോകത്ത് കാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഏഷ്യയിൽ കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ഒരു ശരാശരി ഇന്ത്യക്കാരൻ്റെ ജീവിതകാലയളവിൽ കാൻസർ ബാധിക്കാനുള്ള സാധ്യത ഏകദേശം 11 ആണ്. 2045 ആകുമ്പോഴേക്കും ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം 25 ലക്ഷമായി ഉയരുമെന്ന് ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററിയുടെ മുന്നറിയിപ്പ്.

കാൻസർ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതും കാൻസർ സാധ്യതയെ അവഗണിക്കുന്നതുമാണ് വെല്ലുവിളിയാകുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കാൻസർ സാധ്യതയെ ഒരു പരിധിവരെ അകറ്റിനിർത്താൻ സാധിക്കും. ഭക്ഷണക്രമം അതിലൊരു പ്രധാനഘടകമാണ്. സോഡ, മധുര പാനീയങ്ങൾ പോലുള്ള സോഫ്റ്റ് ഡ്രിങ്ക്സിൻ്റെ സ്ഥിരമായ ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പാനീയങ്ങൾക്ക് പകരം കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഡയറ്റിൻ്റെ ഭാഗമാക്കാം.

ഗ്രീൻ ടീ

vachakam
vachakam
vachakam

ഗ്രീൻ ടീയിൽ എപ്പിഗല്ലോകാടെച്ചിൻ ഗാലേറ്റ് (EGCG) കാറ്റെച്ചിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നതാണ്. പതിവായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് സ്തനാർബുദം, വൻകുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത 20-30 ശതമാനം കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കാപ്പി

കാപ്പിയിൽ പോളിഫെനോളുകളും ആൻ്റിഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് കരൾ കാൻസർ സാധ്യത 15 ശതമാനം കുറയ്ക്കും. കൂടാതെ ഇത് എൻഡോമെട്രിയൽ കാൻസറിൽ നിന്നും സംരക്ഷിക്കും.

vachakam
vachakam
vachakam

വെള്ളം

ശരീരത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ഇത് നിർജ്ജലീകരണം കുറയ്ക്കുക മാത്രമല്ല, മൂത്രാശയ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുക.

മാതളനാരങ്ങ ജ്യൂസ്

vachakam
vachakam
vachakam

കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുന്ന എലാജിക് ആസിഡും പോളിഫെനോളുകളും മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ, മാതളനാരങ്ങ ജ്യൂസ് പിഎസ്എ പെരുകുന്ന സമയം മന്ദഗതിയിലാക്കും.

പാലിൽ മഞ്ഞൾ ചേർത്ത്

പ്രതിരോധശേഷി വർധിപ്പിക്കാൻ പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ട്, എന്നാൽ മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ ഡിഎൻഎ കേടുപാടുകളും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഇവ കാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, ദിവസവും മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ബെറി സ്മൂത്തികൾ

ബെറികളിൽ ആന്തോസയാനിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബെറിപ്പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് അന്നനാളം, വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കും.

നാരങ്ങാനീർ

നാരങ്ങാനീരിൽ വൈറ്റമിൻ സിയും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങൾ കഴിക്കുന്നത് ആമാശയത്തിലെയും അന്നനാളത്തിലെയും കാൻസറിനുള്ള സാധ്യത 10 മുതൽ 15 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam