ഇനി ചിക്കനും മട്ടനും വേണ്ട: മനുഷ്യന് ഏറ്റവും പ്രയോജനകരം പെരുമ്പാമ്പിന്റെ മാംസമെന്ന് പഠനം

MARCH 17, 2024, 1:56 PM

നല്ല ഭക്ഷണം ആരോഗ്യത്തിന്റെ ലക്ഷമാണ്. അത്തരത്തിലുള്ള ഒരു ഗവേഷണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നത് . മാംസാഹാരികള്‍ക്കുള്ള ഭക്ഷണമായി പെരുമ്പാമ്പിന്റെ മാംസമാണ് ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, നോണ്‍ വെജിറ്റേറിയന്‍ ആളുകള്‍ അവരുടെ ഭക്ഷണത്തെക്കുറിച്ച് ഇനി ഗൗരവമായി ചിന്തിക്കണം. ആട്ടിറച്ചി , കോഴിയിറച്ചി തുടങ്ങിയവയേക്കാള്‍ പെരുമ്പാമ്പിന്റെ മാംസം കൂടുതല്‍ ഗുണം ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

മനുഷ്യന് മാത്രമല്ല പരിസ്ഥിതിക്കും പെരുമ്പാമ്പിന്റെ മാംസം ഏറെ ഗുണം ചെയ്യും. മറ്റ് മാംസങ്ങളെ അപേക്ഷിച്ച് ഏറെ പോഷക പ്രദവുമാണിതെന്ന് പഠനം പറയുന്നു. ഓസ്ട്രേലിയയിലെ മക്വാറി യൂണിവേഴ്സിറ്റിയിലെ നെറ്റ്ഷും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമാണ് ഈ കണ്ടെത്തലിന് പിന്നില്‍. അസാധാരണമായ സാഹചര്യങ്ങളില്‍ പട്ടിണി കിടന്ന് പെരുമ്പാമ്പുകള്‍ക്ക് സ്വയം ജീവന്‍ നിലനിര്‍ത്താന്‍ കഴിയും. അതിനാല്‍ ഏത് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും നമുക്ക് പെരുമ്പാമ്പ് വളര്‍ത്തല്‍ നടത്താം.

തന്റെ പഠനം ശരിയാണെന്ന് തെളിയിക്കാന്‍, വിയറ്റ്‌നാമിലെയും തായ്ലന്‍ഡിലെയും ഫാമുകളില്‍ 12 മാസം വളര്‍ത്തിയ രണ്ട് ഇനം പെരുമ്പാമ്പുകളെയും പറ്റി അദ്ദേഹം പഠിച്ചു. ഇതില്‍ കൂടുതല്‍ ലാഭകരം പെരുമ്പാമ്പ് വളര്‍ത്തലാണെന്നും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam