യാത്രകളുടെ സുഖം കൊല്ലിയാണ് മോഷൻ സിക്നസ്. തലകറക്കം, ഓക്കാനം, ക്ഷീണം, വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ യാത്രയെ വളരെ അരോചകമായ ഒന്നാക്കി മാറ്റും. യാത്ര ചെയ്യുമ്പോൾ നിങ്ങൾ കേൾക്കുന്ന സംഗീതം പോലും മോഷൻ സിക്നസിനെ ബാധിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു.
ഫ്രോണ്ടിയേഴ്‌സ് ഇൻ ഹ്യൂമൻ ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ദുഃഖഗാനങ്ങൾ കേൾക്കുന്നത് മോഷൻ സിക്നസിനെ കൂടുതൽ വഷളാക്കുമെന്ന് കണ്ടെത്തി. അതേസമയം, സന്തോഷകരവും സൗമ്യവും മൃദുവായതുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറച്ചതായി കണ്ടെത്തി.
സൗമ്യമായ ഗാനങ്ങൾ കേൾക്കുന്നത് മോഷൻ സിക്നസ് രോഗ ലക്ഷണങ്ങൾ 56.7 ശതമാനവും സന്തോഷകരമായ സംഗീതം 57.3 ശതമാനവും കുറച്ചതായി ഗവേഷകർ കണ്ടെത്തി. ഉന്മേഷദായകമായ സംഗീതം ലക്ഷണങ്ങൾ 48.3 ശതമാനവും കുറച്ചു.
ആളുകൾക്ക് മോഷൻ സിക്നസ് അനുഭവപ്പെടുമ്പോൾ അവരുടെ തലച്ചോറിലെ ഓക്‌സിപിറ്റല്‍ ലോബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. എന്നാല്‍ സന്തോഷം നല്‍കുന്ന ഈണങ്ങള്‍ അതിനെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഈ രീതിയില്‍, മോഷന്‍ സിക്നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്