കോവിഡ് ഹൃദയം തകരാറിലാക്കുമെന്ന് ഗവേഷകര്‍

MARCH 22, 2024, 10:32 AM

കൊറോണ വൈറസ് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. കൊറോണ വൈറസ് ഹൃദയകോശങ്ങളെ നേരിട്ട് ബാധിച്ചില്ലെങ്കില്‍ക്കൂടി ഹൃദയത്തിന് തകരാറുണ്ടാക്കാമെന്നാണ് പുതിയ പഠനം പറയുന്നത്.

ഗുരുതരമായി കോവിഡ് ബാധിച്ചവരില്‍ ഹൃദയപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായും സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട് ശ്വാസകോശ പ്രശ്‌നങ്ങളും അക്യൂട്ട് റസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോമും (ARDRS) ബാധിച്ചവരിലെ ഹൃദയപ്രശ്‌നങ്ങളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്.

കാർഡിയാക് മാക്രോഫേജുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. അവ കോശങ്ങളെ ആരോഗ്യകരമാക്കുകയും ഹൃദയാഘാതത്തോട് പ്രതികരിക്കുകയും ചെയ്യുന്നു.

vachakam
vachakam
vachakam

കോവിഡുമായി ബന്ധപ്പെട്ട് അക്യൂട്ട് റസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം ബാധിച്ച് മരണമടഞ്ഞ 21 പേരുടെ ഹൃദയകോശങ്ങളും കോവിഡ് അല്ലാത്ത കാരണങ്ങളാല്‍ മരിച്ച 33 പേരുടെ ഹൃദയകോശങ്ങളുമാണ് ഗവഷകര്‍ താരതമ്യം ചെയ്തത്. എലികളെ സോര്‍സ് കോവ് 2 വൈറസ് അണുബാധയ്ക്ക് വിധേയരാക്കി, മാക്രോഫേജുകള്‍ക്ക് അണുബാധയ്ക്കശേഷം എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചു.

കോവിഡ് അണുബാധയ്ക്ക് ശേഷം ശരീരത്തിലുടനീളം കടുത്ത വീക്കം ഉണ്ടാക്കുന്നതിലൂടെ രോഗപ്രതിരോധവ്യവസ്ഥ മറ്റ് അവയവങ്ങൾക്ക് ഗുരുതരമായ നാശമുണ്ടാക്കുമെന്ന് ഗവേഷകർ കണ്ടെത്തി. വൈറസ് നേരിട്ട് ശ്വാസകോശത്തെ ബാധിക്കുന്നതിന് പുറമെയാണിത്. ഗുരുതരമായ അണുബാധയുടെ ഫലങ്ങൾ ശരീരത്തിലുടനീളം അനുഭവപ്പെടുമെന്ന് ഗവേഷകർ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam