സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ പലപ്പോഴും പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് കാർഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാറനോവ് മുന്നറിയിപ്പ് നൽകുന്നു.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്ന് കരുതി പലരും അവഗണിക്കുന്ന നിരവധി ലക്ഷണങ്ങൾ താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
നെഞ്ചുവേദന കൂടാതെ ഓക്കാനം, പുറംവേദന, താടിയെല്ലിലെ വേദന, പെട്ടന്നുള്ള ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകൾക്ക് ഹൃദയാഘാത സമയത്ത് അനുഭവപ്പെടാം.
ഒരു മാരത്തോൺ ഓടിയതുപോലെയോ ഒരു പ്രയത്‌നവും കൂടാതെ ശ്വാസംമുട്ടുന്നതായോ തോന്നുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. പുറം, താടിയെല്ല്, തോളെല്ല്, കഴുത്ത്, വയറ് എന്നിവിടങ്ങളിലെ വേദനയും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.
ഈ ലക്ഷണങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നും, നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കാൻ നിർണായകമാണെന്നും ഡോ. യാറനോവ് ഓർമ്മിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്