ഒരു വീടിന്റെ ശ്രദ്ധാകേന്ദ്രമാണ് അടുക്കള. ഒരു കുടുംബത്തിന്റെ ആരോഗ്യത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന അടുക്കള എപ്പോഴും വൃത്തിയായിരിക്കുവാൻ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധവെയ്ക്കണം. മിക്കവാറും ആളുകൾ അടുക്കള എളുപ്പത്തിൽ വൃത്തിയാക്കി പോവുകയാണ് ചെയ്യുന്നത്. പെട്ടെന്ന് കണ്ണെത്തുന്ന സ്ഥലങ്ങൾ മാത്രമാണ് പലരും വൃത്തിയാക്കുന്നത്. എന്നാൽ അടുക്കളയിൽ നിങ്ങൾ പോലും വിചാരിക്കാത്ത സ്ഥലങ്ങളിലാണ് കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത്.
വെള്ളം ഒഴുകിപോകുന്നത് കൊണ്ട് തന്നെ സിങ്കിൽ യാതൊരു അഴുക്കും ഉണ്ടാകില്ല എന്നാണ് പൊതുവെ നമ്മൾ കരുതിയിരിക്കുന്നത്. എന്നാൽ ശരിക്കും അതങ്ങനെയല്ല. കാരണം പലതരം വസ്തുക്കൾ കഴുകുന്നതുകൊണ്ട് തന്നെ സിങ്കിൽ അണുക്കളും കറയും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും അണുവിമുക്തമാക്കേണ്ടത് അതാവശ്യമാണ്.
അടുക്കളയിൽ പാത്രങ്ങൾ കഴുകാനും വൃത്തിയാക്കാനുമൊക്കെ നമ്മൾ സ്പോഞ്ച്, സ്‌ക്രബർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എപ്പോഴും ക്ലീനറുകളുടെ സാന്നിധ്യമുള്ളത് കൊണ്ട് അണുക്കൾ ഉണ്ടാവില്ലെന്ന് നമ്മൾ കരുതും. എന്നാൽ പലതരം പാത്രങ്ങൾ വൃത്തിയാക്കുന്നത് കൊണ്ട് തന്നെ ശരിക്കും സ്പോഞ്ചിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ കൃത്യമായ ഇടവേളകളിൽ പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്.
അധിക പേരും അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുന്നവരാണ്. പച്ചക്കറിയും പഴവർഗ്ഗങ്ങളും മുറിക്കുന്നതുകൊണ്ട് തന്നെ എപ്പോഴും അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പലതരം കട്ടിങ് ബോർഡുകൾ ഉണ്ട്. എന്നാൽ തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിലാണ് അണുക്കൾ കൂടുതലായും ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും സോപ്പ് അല്ലെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം.
പലതരം ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാറുണ്ട്. ഫ്രിഡ്ജിനുള്ളിൽ എപ്പോഴും തണുപ്പായതുകൊണ്ട് തന്നെ ഈ ഭക്ഷണങ്ങളിൽ നിന്നും ബാക്റ്റീരിയകൾ ഉണ്ടാവുകയും അത് ഫ്രിഡ്ജിലേക്ക് പടരുകയും ചെയ്യുന്നു. അതിനാൽ തന്നെ ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ വേണം സൂക്ഷിക്കേണ്ടത്. കൂടാതെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കുകയും വേണം.
അടുക്കളയിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നാണ് ദുര്‍ഗന്ധം പരത്തുന്ന കിച്ചന്‍ ടവ്വലുകള്‍. അടുക്കളയുടെയും ഉപകരണങ്ങളുടെയും ഭാഗങ്ങള്‍ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഈ തുണിക്കഷ്ണങ്ങള്‍ ബാക്ടീരിയയുടെ ഉറവിടങ്ങളാണ്. കൗണ്ടർടോപ്പുകൾ, സിങ്കുകൾ അല്ലെങ്കിൽ പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ടവലുകൾ അണുവിമുക്തമാക്കണം. അഞ്ചോ ആറോ മാസം കഴിയുമ്പോള്‍ ഈ തുണികള്‍ മാറ്റി പുതിയവ എടുക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്