ആശുപത്രിയിലെ രോഗികള്‍ക്ക് ഐവി ഡ്രിപ്പ് ബാഗുകള്‍ ഉപയോഗിച്ച് നല്‍കുന്ന മരുന്നുകളില്‍ ആയിരക്കണക്കിന് അപകടകരമായ പ്ലാസ്റ്റിക് കണികകള്‍ അടങ്ങിയിരിക്കാമെന്ന് പഠനം. എന്‍വയോണ്‍മെന്റ് ആന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. പ്ലാസ്റ്റിക ഐവി ബാഗുകള്‍ വഴി നല്‍കുന്ന ദ്രാവകങ്ങളിലും പോഷകങ്ങളിലൂടെയും നാമറിയാതെ തന്നെ ശരീരത്തിലേക്ക് മൈക്രോപ്ലാസ്റ്റിക് എത്തിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
മൈക്രോപ്ലാസ്റ്റിക്‌സ് ശ്വസനത്തിലൂടെയും കുടിക്കുന്ന പാനീയങ്ങളിലൂടെയും ശരീരത്തിലെത്താമെങ്കിലും ഐവി ഡ്രിപ്പിലൂടെ ഇത് നേരിട്ട് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കും. പഠനത്തിനായി, 8.4oz (238 ഗ്രാം) ബാഗുകളുടെ ഐവി സലൈന്‍ ലായനിയുടെ രണ്ട് വ്യത്യസ്തവും എന്നാല്‍ പൊതുവായതുമായ ബ്രാന്‍ഡുകള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തു. ഈ ദ്രാവകം ഫില്‍റ്റര്‍ ചെയ്താണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്.
ഓരോ ബാഗിലും 7,500 മൈക്രോ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തി. സാധാരണയായി നിര്‍ജലീകരണം സംഭവിക്കുന്ന രോഗികള്‍ക്ക് നല്‍കിവരുന്ന ഒരു ഡ്രിപ്പ് ബാഗില്‍ ഇത് 25,000 കണികകള്‍ വരെ ആയേക്കാം. അതേസമയം ഉദര ശാസ്ത്രക്രിയക്കടക്കം ഒന്നിലധികം ഐവി ബാഗ് ഡ്രിപ്പുകള്‍ ആവശ്യമായി വരുന്നുണ്ട്. ഇത് 52,000 മൈക്രോപ്ലാസ്റ്റിക് കണികകള്‍ രോഗിയുടെ ശരീരത്തിലെത്താന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
മൈക്രോപ്ലാസ്റ്റിക് പോലുള്ള ലയിക്കാത്ത കണികകള്‍ രോഗികളുടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നത് തടയാന്‍, IV ഡ്രിപ്പുകളുടെ ഉത്പാദന സമയത്ത് കര്‍ശനമായ ഗുണനിലവാര നിയന്ത്രണ നടപടികള്‍ ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്