കുഞ്ഞുങ്ങളിലുണ്ടാകുന്ന ശ്രദ്ധിക്കേണ്ട അസുഖമാണ് അഡിനോയ്ഡ് ഹൈപെർട്രോഫി. കുട്ടികളിൽ അഡിനോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കമായ അഡിനോയ്ഡ് ഹൈപ്പർ ട്രോഫി പോളിപ്പിന് കാരണമാകും. അലർജിയും പോളിപ്പുകൾക്കിടയാക്കും.
രണ്ടു മൂക്കിലും മുന്തിരിക്കുലപോലെ ചെറിയ കുറെദശകൾ ചേർന്ന രീതിയിലാണ് അലർജിയ്ക്ക് കാരണമുള്ള പോളിപ്പ് കാണാറുളളത്. അലർജി, അണുബാധ, ക്രാണിയോ ഫേഷ്യൽ വൈകല്യങ്ങൾ എന്നിവയാണ് കാരണങ്ങൾ.
എക്സ്റേയോ അല്ലെങ്കിൽ നാസൽ എൻഡോസ്‌കോപ്പിയോ വഴിയാണ് രോഗനിർണയം നടത്തുന്നത്. തുടക്കത്തിൽ മൂന്നു മാസം മുതൽ ആറു മാസം വരെ സ്റ്റിറോയിഡ് നാസൽ സ്പ്രേകളും മോണ്ടുല്കാസ്‌റ്റും ഉപയോഗിച്ച് മെഡിക്കൽ മാനേജ്‌മൻറ് പരീക്ഷിക്കാവുന്നതാണ്. അഗ്രെസീവ് മെഡിക്കൽ തെറപ്പിക്കുശേഷവും രോഗലക്ഷണങ്ങൾ മൂർച്ഛിക്കുന്നുവെങ്കിൽ അഡിനോയ്ഡക്ടമി ശസ്ത്രക്രിയയിലൂടെ രോഗം സുഖപ്പെടുത്താവുന്നതാണ്.
മൂക്കിലെ തടസ്സം, കൂർക്കംവലി, ഭക്ഷണം കഴിക്കുന്നത് സാവധാനത്തിലാകുക, വിഴുങ്ങുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് കാലക്രമേണ പരന്ന കവിളുകൾ രൂപപ്പെടുന്നതിനും പല്ലിൻറെ തെറ്റായ ക്രമീകരണത്തിനും കാരണമാകുന്നു. കൂടാതെ, ചെവിക്കുള്ളിൽ ഫ്‌ളൂയിഡ് അടിഞ്ഞുകൂടുന്നതുകൊണ്ടു നിശ്ചിത കാലയളവിനുശേഷം കേൾവിക്കുറവ് അനുഭവപ്പെടുന്നതായി കണ്ടു വരുന്നു. ആവർത്തിച്ചുള്ള അണുബാധയും മറ്റൊരു ലക്ഷണമാണ്.
ജനിക്കുമ്പോൾ എല്ലാ കുട്ടികളിലും അഡിനോയ്ഡ് ഉണ്ട്. ഇവ ചെറുതും പ്രശ്നങ്ങൾ ഉണ്ടാക്കാത്തവയുമാണ്. കാലക്രമേണ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമ്പോൾ മാത്രമാണ് ചികിത്സ തേടേണ്ടത്. ആയതിനാൽ പ്രാഥമിക പ്രാഥമിക രോഗ നിർണയവും ചികിത്സയും വൈകരുത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്