മനാമ: ബഹ്റൈനിൽ തൃശൂർ സ്വദേശിയായ യുവാവ് ജീവനൊടുക്കിയ നിലയിൽ. ഉമ്മു അൽ ഹസമിലെ താമസസ്ഥലത്ത് ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ ചെമ്പുംചിറ മാന്തരപ്പിള്ളി സ്വദേശി അഭിമന്യു സന്ദീപ് (21) ആണ് മരിച്ചത്.
രണ്ടുമാസമായി മിൽമ ഗ്രയിൻസിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്. യുവാവിന്റെ പിതാവ് ബഹ്റൈനിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാത്രി പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് രാവിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
പൊലീസെത്തിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി കൊണ്ടുപോയി. മാതാവ്: സ്വപ്ന. ഒരു സഹോദരനുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്‍റെ (ബി.കെ.എസ്.എഫ്) നേതൃത്വത്തിൽ നടക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്