ബീജിങ്: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അമേരിക്കയും ചൈനയും തമ്മില്‍ സുസ്ഥിരമായതും ആരോഗ്യകരവുമായ ബന്ധം രൂപപ്പെടുത്തണമെന്ന് സന്ദേശത്തില്‍ ഷി ജിന്‍പിങ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നയ്തു.
ചൈനയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിച്ച സമയങ്ങളില്‍ ഇരുകൂട്ടര്‍ക്ക് അത് പ്രയോജനമായിരുന്നുവെന്നും, എതിര്‍ത്ത് നിന്നപ്പോള്‍ ഇരുകൂട്ടര്‍ക്കും അതില്‍ നിന്ന് നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും സന്ദേശത്തില്‍ ഷി ചൂണ്ടിക്കാട്ടി.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കുകയാണെന്നും, ട്രംപിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ വക്താവും അറിയിച്ചിരുന്നു. അമേരിക്കയും ചൈനയും അഭിപ്രായവ്യത്യാസങ്ങള്‍ ശരിയായി കൈകാര്യം ചെയ്യണമെന്നും, പ്രായോഗിക സമീപനമാണ് വേണ്ടതെന്നുമാണ് ചൈന ഡെയ്‌ലി ട്രംപിന്റെ വിജയത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തത്.
ട്രംപ് അധികാരത്തിലെത്തുന്നതിനെ ഏറ്റവും ആശങ്കയോടെ കാണുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മുന്‍പ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കയുമായി അടുത്ത ബന്ധമായിരുന്നില്ല ചൈനയ്ക്കുണ്ടായിരുന്നത്. വ്യാപാരം, ടെക്‌നോളജി, സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങളിലെല്ലാം ഇരുകൂട്ടരും തമ്മില്‍ വലിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല ട്രംപ് കടുത്ത രീതിയില്‍ ചൈനീസ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്