ഇസ്രായേലിലേക്ക് 165 റോക്കറ്റുകള്‍ തൊടുത്ത് ഹിസ്ബുള്ള; കുട്ടി അടക്കം 7 പേര്‍ക്ക് പരിക്ക്

NOVEMBER 12, 2024, 1:34 AM

ജെറുസലേം: ലെബനന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ള തിങ്കളാഴ്ച വടക്കന്‍ ഇസ്രായേലിലേക്ക് 165 റോക്കറ്റുകള്‍ വിക്ഷേപിച്ച് ആക്രമണം നടത്തി. സെപ്റ്റംബറില്‍ നടന്ന പേജര്‍ ആക്രമണത്തിന് ഉത്തരവിട്ടത് താനാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം. 

ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) റോക്കറ്റ് ആക്രമണത്തിന്റെ ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. 'വടക്കന്‍ബഇസ്രായേല്‍ ആക്രമണത്തിലാണ്, ഹിസ്ബുള്ളയുടെ ആക്രമണത്തിനെതിരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നത് തുടരും,' ഐഡിഎഫ് പറഞ്ഞു.

ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ബിയ്ന പട്ടണത്തില്‍ റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ 27 കാരിയായ സ്ത്രീയെയും 35 കാരനായ പുരുഷനെയും നഹാരിയയിലെ ഗലീലി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. 

vachakam
vachakam
vachakam

ഗലീലി മെഡിക്കല്‍ സെന്റര്‍ ലക്ഷ്യമാക്കി 50 ഓളം റോക്കറ്റുകള്‍ എത്തിയതായി ഐഡിഎഫ് പറഞ്ഞു. നിരവധി റോക്കറ്റുകള്‍ കാര്‍മിയല്‍ പ്രദേശത്തും സമീപ നഗരങ്ങളിലും പതിച്ചു.

റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. കാര്‍മിയല്‍ സെറ്റില്‍മെന്റിലെ പാരാട്രൂപ്പര്‍ ബ്രിഗേഡിന്റെ പരിശീലന താവളമാണ് ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു.

പിന്നീട് രണ്ട് ബാച്ചുകളിലായി 90 റോക്കറ്റുകള്‍ ഉപയോഗിച്ച് തുറമുഖ നഗരമായ ഹൈഫയെയും ഹിസ്ബുള്ള ആക്രമിച്ചു. മിക്ക റോക്കറ്റുകളും ഐഡിഎഫിന്റെ വ്യോമ പ്രതിരോധം തകര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam