ടെൽ അവീവ്: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്കും സർക്കാരിനും ഇസ്രായേലിനെക്കാൾ ഭയം സ്വന്തം ജനതയെയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഭരണകൂട ഭീകരതയിൽ ഇറാനിലെ ജനങ്ങൾ അസ്വസ്ഥരാണെന്നും അവരുടെ പ്രതിഷേധങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്നും നെതന്യാഹു പറയുന്നു.
'നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർക്കാൻ ഇറാൻ ധാരാളം പണം ചെലവാക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ അണഞ്ഞുപോകാൻ അനുവദിക്കരുത്. നിങ്ങള്‍ മന്ത്രിക്കുന്നത് ഞാൻ കേള്‍ക്കുന്നു, ''സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം'' എന്ന്. ഇസ്രയേലും ഈ ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്. ഖമേനി സർക്കാർ ഇസ്രയേലിനേക്കാള്‍ ഭയക്കുന്നത് ജനങ്ങളെയാണ്- നെതന്യാഹു പറഞ്ഞു.
വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇറാനിലെ യുവജനങ്ങളും ഭരണകൂടവും തമ്മിലുള്ള പ്രശ്നങ്ങള്‍ ലോകമാകെ ശ്രദ്ധനേടിയിരുന്നു. മതപോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി എന്ന 22 കാരി കൊല്ലപ്പെട്ട സംഭവത്തിന് ശേഷമാണ് പ്രക്ഷോഭങ്ങള്‍ ശക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്