ബ്രസീലില്‍ സുപ്രീം കോടതി പരിസരത്ത് സ്‌ഫോടനം; ഒരു മരണം

NOVEMBER 14, 2024, 10:06 AM

റിയോ ഡി ജനീറോ: ബ്രസീലില്‍ സുപ്രീം കോടതി പരിസരത്ത് സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമാണ് സംഭവിച്ചതെന്നാണ് സൂചന. 

 സുപ്രീം കോടതി പാര്‍ലമെന്റ് പ്രസിഡന്‍ഷ്യല്‍ പാലസ് എന്നിവ നിലനില്‍ക്കുന്ന രാജ്യ തലസ്ഥാനത്താണ് സ്‌ഫോടനമുണ്ടായത്. 

കോടതിയിലേക്ക് ഒരു യുവാവ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാളെ പൊലീസ് തടഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് സ്‌ഫോടനമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

സംഭവത്തിന് പിന്നാലെ സുപ്രീംകോടതി ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് പുറത്ത് നിന്നും മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

സംഭവത്തെ അപലപിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സോളിസിറ്റര്‍ ജനറല്‍ ജോര്‍ജ് മെസിയസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam