വാഷിംഗ്ടണ്‍ ഡിസി: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഫോണില്‍ സംസാരിച്ചതായി റിപ്പോർട്ട്.
വ്യാഴാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റില്‍ നിന്നാണ് അദ്ദേഹം ഫോണ്‍ വിളിച്ചതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
പുടിനോട് ഉക്രെയ്നിലെ യുദ്ധം വർധിപ്പിക്കരുതെന്ന് ട്രംപ് അഭ്യർഥിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യൂറോപ്പിലെ അമേരിക്കയുടെ സൈനിക സാന്നിധ്യത്തെക്കുറിച്ചും ട്രംപ് പുടിനെ ഓർമിപ്പിച്ചതായാണ് വിവരം.
ഉക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി ബുധനാഴ്ച ട്രംപുമായി സംസാരിച്ചിരുന്നു. ശതകോടീശ്വരനായ എലോണ്‍ മസ്കും സംഭാഷണത്തില്‍ പങ്കുചേർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്