ബാക്കു: ഐക്യരാഷ്ട്രസഭ ആതിഥേയത്വം വഹിച്ച കാലാവസ്ഥാ ചര്‍ച്ചയില്‍ ആദ്യമായി പങ്കെടുത്ത് താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന്‍ പ്രതിനിധി സംഘം. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ എന്ന നിലയില്‍ താലിബാന് ഔദ്യോഗിക അംഗീകാരം ഇല്ലാത്തതിനാല്‍, ചര്‍ച്ചകളില്‍ പ്രതിനിധി സംഘത്തിന് നിരീക്ഷക പദവിയാണ് നല്‍കിയിരിക്കുന്നത്.
2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ഒരു ആഗോള വേദിയില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ ഔദ്യോഗിക യോഗമാണിത്. അസര്‍ബൈജാനിലെ ബാക്കുവിലാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ മുന്‍പന്തിയിലുണ്ട്. ക്രമരഹിതമായ മഴ, നീണ്ടുനില്‍ക്കുന്ന വരള്‍ച്ച, വിനാശകരമായ വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ആഗോളതലത്തില്‍ സഹായം ആവശ്യമാണെന്ന് അഫ്ഗാനിസ്ഥാന്റെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി തലവന്‍ മാറ്റൂയില്‍ ഹഖ് ഖാലിസ് ഊന്നിപ്പറഞ്ഞു.
'കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ എല്ലാ രാജ്യങ്ങളും സഹകരിക്കണം,' ഖാലിസ് ഒരു വിവര്‍ത്തകനിലൂടെ പറഞ്ഞു.
ഈ വര്‍ഷമാദ്യം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 300-ലധികം പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ അതിശക്ത മഴയില്‍ 25 ശതമാനം വര്‍ധനവുണ്ടായതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്