കീവ്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഉക്രെയ്ൻ്റെ ഡ്രോൺ ആക്രമണം. ഉക്രൈയ്ൻ റഷ്യയിലേക്ക് 34 ഡ്രോണുകൾ തൊടുത്തു വിട്ടു. എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതാദ്യമായാണ് റഷ്യക്കെതിരെ ഉക്രൈൻ ഇത്രയും രൂക്ഷമായ ആക്രമണം നടത്തുന്നത്.
ഡ്രോൺ ആക്രമണത്തെ തുടർന്ന് രണ്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. സ്‌ഫോടകവസ്തുക്കൾ വീണ് രണ്ട് വീടുകൾക്ക് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 70 ഉക്രേനിയൻ ഡ്രോണുകൾ റഷ്യ വെടിവെച്ചിട്ടിട്ടുണ്ട്. റഷ്യയുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഉക്രെയ്ൻ ആക്രമണം നടത്തിയത്.
റഷ്യൻ അതിർത്തി പ്രദേശങ്ങളായ ബെൽഗൊറോഡ്, ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിൽ 23 ഡ്രോണുകൾ വെടിവച്ചിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. പടിഞ്ഞാറൻ കലുഗ, തുല മേഖലകളിലും ഡ്രോണുകൾ ആക്രമണം നടത്തി.
റഷ്യയുടെ തലസ്ഥാനത്ത് അവസാനമായി ഡ്രോൺ ആക്രമണം നടന്നത് സെപ്റ്റംബറിലാണ്. മോസ്കോ മേഖലയ്ക്ക് മുകളിൽ 20 ഡ്രോണുകൾ വെടിവച്ചിട്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നെണ്ണം ആറ് മണിക്കൂറിലധികം അടച്ചിടുകയും ഏകദേശം 50 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്