ദോഹ: ഹമാസിന്റെയും ഇസ്രായേലിന്റെയും ആത്മാര്‍ത്ഥതയില്ലായ്മ ചൂണ്ടിക്കാട്ടി ഗാസ വെടിനിര്‍ത്തല്‍ കരാറിനായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു.
ഹമാസും ഇസ്രായേലും ചര്‍ച്ചക്ക് ആത്മാര്‍ത്ഥമായ സന്നദ്ധത പ്രകടിപ്പിക്കുന്നത് വരെ ഗാസ വെടിനിര്‍ത്തല്‍ കരാറിന് ഇനി ഖത്തര്‍ മധ്യസ്ഥത വഹിക്കില്ല. ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് ഇനി പ്രവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ ഉറപ്പാക്കും. തീരുമാനം അമേരിക്കയ്ക്കൊപ്പം ഇസ്രായേലിനെയും ഹമാസിനെയും ഖത്തര്‍ അറിയിച്ചു. ചര്‍ച്ചകള്‍ എങ്ങുമെത്താതായതോടെ ദോഹയില്‍ ഹമാസിന്റെ സാന്നിധ്യം സ്വീകാര്യമല്ലെന്ന് വാഷിംഗ്ടണ്‍ ഖത്തറിനോട് പറഞ്ഞിരുന്നു.
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും 2023 ഒക്ടോബര്‍ 7 മുതല്‍ ഇറാന്‍ പിന്തുണയുള്ള ഭീകരസംഘം തടവിലാക്കിയ ഇസ്രായേലി തടവുകാരെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് ഖത്തറും അമേരിക്കയും ഈജിപ്തും ചേര്‍ന്ന് മാസങ്ങള്‍ നീണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. നിര്‍ദിഷ്ട ഹ്രസ്വകാല വെടിനിര്‍ത്തല്‍ ഹമാസ് നിരസിച്ചതിനാല്‍ ഒക്ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകള്‍ ഒരു തീരുമാനവുമില്ലാതെ അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്