ബെയ്റൂട്ട്: തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആയുധ ശേഖരം തകര്‍ത്ത് ഇസ്രയേല്‍. ബെയ്‌റൂട്ടിലെ ദാഹിയയിലെ ഭൂരിഭാഗം വരുന്ന ആയുധ ശേഖരവും നശിപ്പിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് കേന്ദ്രം തകര്‍ത്തത്.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍, മിസൈല്‍ ആയുധ ശേഖരമാണ് ഇസ്രായേല്‍ തകര്‍ത്തത്. ആക്രമണത്തില്‍ മൂന്ന് ഹിസ്ബുള്ള കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരുടെ കൂട്ടത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹാജി അലി യൂസഫ് ഷായും കൂട്ടാളികളായ നാസര്‍, ഹാജിര്‍ എന്നിവരും കൊല്ലപ്പട്ടതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് സ്ഥിരീകരിച്ചു.
കൂടാതെ ഇസ്രയേലിനെതിരെ 2500 ല്‍ പരം റോക്കറ്റ് ആക്രമണം നടത്തിയ മൊഹമ്മദ് മൂസ സലാഹിന്റെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ആയുധ നിര്‍മാണ, സംഭരണ ശേഖരമാണ് ഇസ്രായേല്‍ തകര്‍ത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്